Sorry, you need to enable JavaScript to visit this website.

ഹൃദ്രോഗം ഉണ്ടോ? എങ്ങനെ അറിയാം?

നമ്മുടെ സമൂഹം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഹൃദ്രോഗം. അതിനൂതനമായ ചികിത്സകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കില്‍പോലും ഹൃദ്രഗോം വരാതിരിക്കാനുള്ള ജാഗ്രതയാണ് ഏറ്റവും ഉത്തമം.
ഹൃദ്രഗോം സമൂഹത്തില്‍ ഇതുപോലെ വര്‍ധിക്കാന്‍ കാരണം നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ്.  
ജീവിത ശൈലി രോഗങ്ങളുടെ ഭാഗമായി ഹൃദ്രോഗം വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് ആദ്യം നോക്കാം.  
1. കൃത്യസമയത്ത് ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുക
2. രാവിലെ എണീറ്റാല്‍ പല്ല് തേക്കുന്നത് പോലെ വ്യായാമം ഒരു സ്വഭാവമായി മാറ്റിയെടുക്കുക.
3. കഴിയുന്നതും പുറത്തുന്നുള്ള ഭക്ഷണം ഒഴിവാക്കുക
4. എല്ലാ വര്‍ഷവും നിര്‍ബന്ധമായി ഹെല്‍ത്ത് ചെക്കപ്പ് നടത്തുക

ഹൃദ്രോഗം ഉണ്ടോയെന്നു കണ്ടുപിടുക്കാന്‍ ഏറെക്കാലമായി നിലവിലുള്ള ഒരു ടെസ്റ്റ് ആണ് ട്രഡ്മില്‍. ഇത് നമുക്ക് ഡെയിലി വ്യായാമത്തിലൂടെ കണ്ടു പിടിക്കാന്‍ പറ്റാവുന്നതേ ഉള്ളു... വ്യായാമം ചെയ്യുന്ന സമയത്തു ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വഴി വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിനു മുമ്പ് തന്നെ നമുക്ക് ഹൃദ്രോഗം കണ്ടു പിടിക്കാം...
എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ നടത്തമോ, ജോഗിങ്ങോ അങ്ങനെ എന്തു തന്നെയങ്കിലുമാവട്ടെ അതില്‍ ബുദ്ധിമുട്ട് വരുമ്പോള്‍ നമുക്ക് വേഗം മനസ്സിലാക്കാന്‍ പറ്റും. വ്യായാമം ചെയ്യുന്നതിന്റെ ഗുണഗണങ്ങളെ പറ്റി നമുക്ക് ആരും സ്‌കൂളിലോ കോളേജിലോ അവബോധം നല്‍കാത്തത് നമ്മുടെ ജീവിത ശൈലിയില്‍ അത് ഉള്‍പ്പെടുതാരിക്കാന്‍ വലിയ ഘടകമാണ്.
അതു കൊണ്ട് നമുക്ക് വ്യായാമം ഒരു ദിനചര്യയായി മാറ്റി ആരോഗ്യമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താം

 

Latest News