ഗാസ-ഹമാസുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഫലസ്തീന്‍ അതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഉദ്ദേശ്യം ഇസ്രായില്‍ അറബ് രാജ്യങ്ങളെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഈജിപ്ഷ്യന്‍, പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യു.എ.ഇ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെ ഇസ്രായില്‍ തങ്ങളുടെ പദ്ധതികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായിലുമായി യാതൊരു നയതന്ത്ര ബന്ധവുമില്ലാത്ത രാജ്യമായ സൗദി അറേബ്യയെയും ഇതേക്കുറിച്ച് അറിയിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചല്ല, അതിനുശേഷമുള്ള കാര്യങ്ങളെ കുറിച്ചാണ് ഇസ്രായില്‍ അറബ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യുദ്ധാനന്തരം ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാണ് ഇസ്രായില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നത്.
ഒക്‌ടോബര്‍ 7 ന് സംഭവിച്ചതുപോലുള്ള ആക്രമണങ്ങള്‍ തടയാന്‍ ഈ ബഫര്‍ സോണ്‍ കൊണ്ട് സാധിക്കുമെന്ന് ഇസ്രായില്‍ കരുതുന്നു. ഹമാസടക്കമുള്ള പോരാളി ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ തടയാനാണ് ഇസ്രായില്‍ ലക്ഷ്യമിടുന്നതെന്ന് ഉയര്‍ന്ന പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഹമാസിനെ നശിപ്പിക്കുക, ഗാസയെ നിരായുധമാക്കുക, തീവ്രവാദം ഇല്ലാതാക്കുക എന്നിവയാണ് മൂന്ന് തലങ്ങളില്‍ ഉള്‍പ്പെടുന്നതെന്നും നിരായുധീകരണ പ്രക്രിയയുടെ ഭാഗമാണ് ബഫര്‍ സോണ്‍ എന്നും അദ്ദേഹം പറഞ്ഞു.
ഒക്‌ടോബര്‍ 7 മുതല്‍, 6,150 കുട്ടികളും 4,000 സ്ത്രീകളും ഉള്‍പ്പെടെ 15,000 ഫലസ്തീനികളാണ് ഇസ്രായില്‍ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. 40,000 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.