ഫുല്‍ബാനി- ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ യുവാവ് തന്റെ നാല് സുഹൃത്തുക്കളോടൊപ്പം സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി.
ചകപാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവാവിനേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
സഹോദരന് ഭാര്യാസഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ 25 കാരിയായ യുവതി അത് അവസാനിപ്പിക്കാന്‍ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാനാണ്
യുവാവ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം ഇലകള്‍പെറുക്കാനായി യുവതി സമീപത്തെ കാട്ടിലേക്ക് പോയിരുന്നു. ജ്യേഷ്ഠനും പശുക്കളുമായി അവിടെ ഉണ്ടായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തുടർന്ന് ഇയാള്‍ തന്റെ നാല് സുഹൃത്തുക്കളെ കാട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിക്കുകയും മദ്യലഹരിയിലാക്കി യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതി തിരിച്ചടിച്ചതോടെ കഴുത്ത് ഞെരിച്ചും കോടാലി കൊണ്ട് ആക്രമിച്ചും സംഭവസ്ഥലത്ത് തന്നെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ലളിത് മോഹന്‍ സാഗര്‍ പറഞ്ഞു.
സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ തന്നെയാണ് നവംബര്‍ ആറിന് പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ അഴുകിയ മൃതദേഹം വനത്തില്‍ നിന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ഒന്നിലധികം ആളുകള്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.