Sorry, you need to enable JavaScript to visit this website.

ഈ തടി ഒക്കെ കുറക്കണ്ടേ? മൂന്നു കാര്യങ്ങൾ മാത്രം മതി

തടി ഒക്കെ കുറക്കണ്ടേ? ഇങ്ങനെ കേള്‍ക്കാത്ത അമിത വണ്ണമുള്ള ആളുകള്‍ വിരളമായിരിക്കും. ഇതിനു വേണ്ടി ഒരു പാട് പരിശ്രമിച്ചാലും കുറച്ചു കാലം കൊണ്ട് തന്നെ പഴയ രീതികളിലേക്ക് മടങ്ങി വരാറാണ് പതിവ്. അപ്പോള്‍ എന്താണ് പോംവഴി?
ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ ചെയ്‌തെടുക്കാവുന്ന ഒരു കാര്യമല്ല ഇത്. അതിനായി നമ്മുടെ ജീവിത ശൈലിയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയ മതി.

1.ഒരു വെള്ള പേപ്പര്‍ എടുത്തു ആദ്യം നമ്മുടെ ഇപ്പോഴത്തെ ഭാരവും നമ്മള്‍ എത്താന്‍ ഉദ്ദേശിക്കുന്ന വെയിറ്റും എഴുതുക. എത്ര കാലം കൊണ്ടാണ് ആ വെയിറ്റിലേക്ക് എത്താന്‍ ഉദ്ദേശിക്കുന്നത് എന്നും എഴുതുക. എന്നിട്ട് എന്നും രാവിലെ ഇതു വായിക്കുക.

2.നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഒരു അല്‍പം കുറക്കുക. ഉദാഹരണത്തിന് മൂന്നു ചപ്പാത്തി കഴിക്കുന്ന ആള്‍ അത് രണ്ടെണ്ണം ആക്കാന്‍ ശ്രമിക്കുക.

3. വ്യായാമം ഒരു ജീവിതചര്യയായി മാറ്റിയാലേ നമുക്ക് ഫലം ഉണ്ടാക്കാന്‍ പറ്റൂ. അതിനായി എയറോബിക് വിഭാഗത്തില്‍ പെടുന്ന ഒരു വ്യായാമം കണ്ടെത്തുക. നമുക്ക് അനുയോജ്യമായ ഒന്ന്. എന്നിട്ട് അത് ആദ്യത്തെ ദിവസം മുതല്‍ ഒരു അഞ്ച് മിനിറ്റ് ചെയ്തു തുടങ്ങുക. ഇതില്‍ ഏറ്റവും ശ്രദ്ധിക്കണ്ട കാര്യം നമ്മള്‍ ഒരു ശീലം ഉണ്ടാക്കി എടുക്കുക എന്നതാണ്.

ഇനിയും നൂറുകൂട്ടം കാര്യങ്ങള്‍ എഴുതമെങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യത്തില്‍ എത്താന്‍ ഈ മൂന്നെണ്ണം തന്നെ ധാരാളമാണ്. ആത്യന്തികമായി വേണ്ടത് നമ്മടെ മനസ്സിനെ ഇതിനായി പാകപ്പെടുത്തുക എന്നുള്ളതാണ്.
ഒറ്റയടിക്ക് നമ്മള്‍ അപാരമായ ഡയറ്റിംഗ് ജിം മെമ്പര്‍ഷിപ് എടുത്തു വെറുതെ പൈസ കളയാം എന്നല്ലാതെ അത് സ്ഥിരമായി കൊണ്ട് നടക്കാന്‍ മിക്ക ആളുകള്‍ക്കും ബുദ്ധിമുട്ടാകും.  
മുകളില്‍ പറഞ്ഞത് പരീക്ഷിച്ചു വിജയിച്ച ചില കാര്യങ്ങള്‍ ആണ് അതിനാല്‍ ഇത് നിങ്ങളും ചെയ്യുക. ആരോഗ്യത്തോടെയുള്ള ജീവിതം നയ്ക്കുക .

 

Latest News