ഹൈദരാബാദ്-മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തെലങ്കാന പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) അഞ്ജനി കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ, അഞ്ജനി കുമാറും സംസ്ഥാന പോലീസ് നോഡല്‍ ഓഫീസര്‍ സഞ്ജയ് ജെയിനും കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് ബൊക്കെ നല്‍കിയിരുന്നു.
മറ്റ് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവിയെ കണ്ട മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.
തെലങ്കാനയിലെ സംസ്ഥാന പോലീസ് നോഡല്‍ ഓഫീസര്‍ സഞ്ജയ് ജെയിന്‍, ചെലവ് സംബന്ധിച്ച നോഡല്‍ ഓഫീസര്‍ മഹേഷ് ഭഗവത് എന്നിവരോടൊപ്പം ഡി.ജി.പി തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രേവന്ത് റെഡ്ഡിയെ ഹൈദരാബാദില്‍ സന്ദര്‍ശിച്ച് പൂച്ചെണ്ട് നല്‍കിയത്.