Sorry, you need to enable JavaScript to visit this website.

ജനവിധി മാനിക്കുന്നു; ആശയ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി - നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. ആശയ പോരാട്ടം തുടരും. 
 തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. പ്രജാലു തെലങ്കാനയാക്കുമെന്ന വാഗ്ദാനം കോൺഗ്രസ് തീർച്ചയായും നിറവേറ്റും. കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും രാഹുൽഗാന്ധി എക്‌സിൽ കുറിച്ചു. 
 കോൺഗ്രസിന്റെ കൈയിലുള്ള രാജസ്ഥാനും ഛത്തിസ്ഗഢും ബി.ജെ.പി പിടിച്ചെടുത്തപ്പോൾ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്ന് കരുതിയ മദ്ധ്യപ്രദേശിൽ ബി.ജെ.പി അധികാരത്തുടർച്ച നേടുകയും ചെയ്തു. എന്നാൽ, കെ ചന്ദ്രശേഖറ റാവുവിന്റെ തെലങ്കാനയിൽ ബി.ആർ.എസിനെയും ബി.ജെ.പിയെയുമെല്ലാം തറപറ്റിച്ച് അധികാരം പിടിച്ചെടുക്കാനായതാണ് കോൺഗ്രസിന്റെ ഏക നേട്ടം. നാളെയാണ് മിസ്സോറാമിലെ ഫലം പ്രഖ്യാപിക്കുക.

Latest News