Sorry, you need to enable JavaScript to visit this website.

ബാക്കി ബന്ദികളെ തിരികെ എത്തിക്കണം; ഇസ്രായിലില്‍ പ്രതിഷേധ റാലി

ടെല്‍അവീവ്-ബന്ദികളുടെ മോചനത്തിന് വഴി തുറന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിനു പിന്നാലെ ഇസ്രായിലില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാസയില്‍ ഹമാസ് തടങ്കലില്‍ കഴിയുന്ന ബാക്കിയുള്ളവരേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ റാലിയില്‍ മോചിതരായി തിരിച്ചെത്തിയവരും പങ്കെടുത്തു.
ഗാസയില്‍നിന്ന് 81 ഇസ്രായിലികള്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദം കുടുംബങ്ങള്‍ പങ്കിടുന്നതിനിടെയാണ് പ്രതിഷേധം ശക്തമാക്കി മോചിതരായവരും അണിചേര്‍ന്നത്.
125 ഇസ്രായില്‍ പൗരന്മാര്‍ ഇപ്പോഴും ഗാസയില്‍ ഹമാസിന്റെ ബന്ദികളായുണ്ടെന്നാണ് കണക്ക്. ബന്ദികളെ വിട്ടയക്കാന്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിലാണ് നെതന്യാഹു സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.
വീണ്ടും വെടിനിര്‍ത്തല്‍ കരാറിലെത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ആവശ്യം.
81 ഇസ്രായിലികളടക്കം 105 ബന്ദികളെ മോചിപ്പിച്ചതിനു പകരം 210 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്രായില്‍ ജയിലുകളില്‍നിന്ന് വിട്ടയച്ചത്.

 

Latest News