തെലങ്കാനയില്‍ എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന് സൂചന

ഹൈദരാബാദ്- കോണ്‍ഗ്രസിന് ഏക ആശ്വാസമായ തെലങ്കാനയില്‍ മുഖ്യമന്ത്രിയാവാന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ.രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അന്തിമമാകുംമുമ്പെ സംസ്ഥാന ഡിജിപിയും മറ്റ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് പൂച്ചെണ്ട് നല്‍കി.

തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് മുഖ്യമന്ത്രിയായ കെ.സി.ആര്‍ നേരിടുന്നത്. വെല്ലുവിളി മുന്‍കൂട്ടി മനസ്സിലാക്കി ഇത്തവണ രണ്ടു മണ്ഡലത്തിലാണ് മത്സരിച്ചത്. മൂന്നാം തവണയും തുടര്‍ച്ചയായി മുഖ്യമന്ത്രിയാകാനുള്ള മോഹമാണ് പക്ഷെ പൊലിഞ്ഞത്.

തന്റെ സ്ഥിരം മണ്ഡലമായ ഗജ്‌വേലില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു കാമറെഡ്ഡി മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. കെ.സി.ആറിനെ കാമറെഡ്ഡി മണ്ഡലത്തില്‍ നേരിട്ടാണ് രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചത്. 2018 ല്‍ താന്‍ പരാജയപ്പെട്ട കോടങ്ങല്‍ മണ്ഡലത്തിനു പുറമെയാണ് രേവന്ത് കാമറെഡ്ഡി മണ്ഡലത്തിലും മത്സരിച്ചത്.

 

Latest News