റായ്പൂര്‍- ഛത്തീസ്ഡഗില്‍ കോണ്‍ഗ്രസിന്റെ പിന്നിലേക്ക് തള്ളി ബി. ജെ. പിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി. ജെ. പി 49 സീറ്റുകളിലും കോണ്‍ഗ്രസ് 40 സീറ്റുകളിലുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നേറുന്നു. ഒരുഘട്ടത്തില്‍ ബി. ജെ. പി 50 സീറ്റുകളില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം 39 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു.