Sorry, you need to enable JavaScript to visit this website.

കാലാവസ്ഥ മോശമായി; ദല്‍ഹിയില്‍ ഇറങ്ങേണ്ട 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂദല്‍ഹി- കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 18 വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെ ഏഴരയ്ക്കും പത്തരയ്ക്കും ഇടയിലാണ് കാലാവസ്ഥ മോശമായത് വിമാന സര്‍വീസുകളെ ബാധിച്ചത്. 

ജയ്പുര്‍, ലക്‌നൗ, അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലേക്കാണ് ദല്‍ഹിവിമാനങ്ങള്‍ വഴി തിരിച്ചു വിട്ടത്. മുപ്പതോളം വിമാനങ്ങള്‍ വൈകിയാണ് എത്തിയത്. ദല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന നിരവധി വിമാനങ്ങളും മണിക്കൂറുകളോളം വൈകുന്നുണ്ട്. 

നഗരത്തിലെ ഭൂരിഭാഗം പ്രദേശത്തും അന്തരീക്ഷ മലിനീകരണം രൂക്ഷമായതാണ് വിമാനത്താവളത്തെയും ബാധിച്ചത്.

Latest News