ലണ്ടന്‍- വെസ്റ്റ്ബാങ്കില്‍ ഈ വര്‍ഷം ഇതുവരെ ഇസ്രായില്‍ സൈന്യം
കുറഞ്ഞത് 101 ഫലസ്തീന്‍ കുട്ടികളെങ്കിലും ഇസ്രായില്‍ അധിനിവേശ സേനയും കുടിയേറ്റക്കാരും കൊല്ലപ്പെടുത്തിയതായി കണക്ക്. ബ്രിട്ടന്റെ സേവ് ദി ചില്‍ഡ്രന്‍ വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഒക്‌ടോബര്‍ ഏഴു മുതല്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രായില്‍ സേനയോ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയ ഫലസ്തീനി കുട്ടികളുടെ എണ്ണം 63 ആയി ഉയര്‍ന്നതായും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
36 കുട്ടികള്‍ കൊല്ലപ്പെട്ട 2005 ന് ശേഷമുള്ള ഏറ്റവും കൂടുതല്‍ ഫലസ്തീനി കുട്ടികള്‍ കൊല്ലപ്പെട്ട വര്‍ഷമാണിത്. വര്‍ഷമായ 2022നെ അപേക്ഷിച്ച്, ഈ വര്‍ഷം സൈന്യമോ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയ ഫലസ്തീന്‍ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി.
അക്രമത്തിന് ശാശ്വതമായ അറുതി വരാതെ, അധിനിവേശ ഫലസ്തീന്‍ പ്രദേശത്തുടനീളം കുട്ടികളും സിവിലിയന്‍ മരണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന് സേവ് ദി ചില്‍ഡ്രന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കില്‍ വര്‍ദ്ധിച്ചുവരുന്ന നിയന്ത്രണ നടപടികളും അക്രമങ്ങളും കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണെന്നും അസ്വസ്ഥജനകമായ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസ മുനമ്പിലെ ഇസ്രായില്‍ ആക്രമണം വെസ്റ്റ് ബാങ്കിലെ കുട്ടികളുടെ അവസ്ഥയും മോശമാക്കുമെന്ന് സംഘടനയുടെ ഫലസ്തീനിലെ ഡയറക്ടര്‍ ജേസണ്‍ ലീ മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ തുടരുന്ന സിവിലിയന്‍മാരുടെ കൊലപാതകങ്ങള്‍ വെസ്റ്റ് ബാങ്കിലേക്ക് പടരാനുള്ള സാധ്യത വര്‍ധിക്കുകയാണ്. കുട്ടികള്‍ക്കെതിരായ ബലപ്രയോഗം അവസാനിപ്പിക്കാന്‍ ലീ ഇസ്രായില്‍ സേനയോട് ആവശ്യപ്പെട്ടു.
ഇസ്രായില്‍ സൈന്യം വെസ്റ്റ്ബാങ്ക് ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദിവസേന റെയ്ഡുകള്‍ നടത്തുന്നുണ്ട്. ഏറ്റുമുട്ടലുകള്‍ക്കും അറസ്റ്റുകള്‍ക്കും പുറമെ, ഫലസ്തീനികള്‍ക്കുനേരെ ഗ്യാസ് ബോംബും പ്രയോഗിക്കുന്നു.