ന്യൂദല്‍ഹി- നോയ്ഡയില്‍ ഒരു ഐടി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവതി 43 സഹപ്രവര്‍ത്തകര്‍ക്കെതിരെ പീഡന പരാതിയുമായി രംഗത്തെത്തി. 2016 മുതല്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ ലൈംഗിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് യുവതിയുടെ പരാതി. നോയ്ഡ് സെക്ടര്‍ 58 പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ 21 പേര്‍ക്കെതിരെ കേസെടുത്തു. പരാതിക്കാരിക്ക് ഇവരുടെ പേര് അറിയാത്തതിനാല്‍ മറ്റു 22 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്കെക്കെതിരേയും കേസുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്നി നിരന്തരം ലൈംഗിക ചേഷ്ടകള്‍ ഉണ്ടായെന്നും ചിലര്‍ കിടപ്പറയിലേക്ക് ക്ഷണിച്ചെന്നു യുവതി പരാതിയില്‍ പറയുന്നു. ചിലര്‍ ലൈംഗികാവയവസങ്ങളുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചു. തന്നെ കുറിച്ച് മോശം കാര്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചുവെന്നും പരാതിയിലുണ്ട്.
വനിതാ കമ്മീഷന്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ലെന്നും യുവതി പരാതിപ്പെട്ടു. അതേസമയം പരാതിയില്‍ വിശദമായ അന്വേഷണവും പരിശോധനയും നടത്തിയ ശേഷമെ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യൂവെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ കമ്പനിയിലെ ചിലരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.