കൊച്ചി- ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അരങ്ങിലെത്തിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ലുലു മാളില്‍ ബുധനാഴ്ച തുടക്കമായി. സിനിമാ താരങ്ങളായ ആന്‍സല്‍ പോളും ആരാധ്യ ആനും ചേര്‍ന്ന് ലുലു ബ്യൂട്ടി ഫെസ്റ്റ് 2023 ഉദ്ഘാടനം ചെയ്തു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു ഗ്രൂപ്പ് ഇന്ത്യ ബൈയിംഗ് ഹൈഡ് ദാസ് ദാമോദരന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ഹൈപ്പര്‍മാര്‍ക്കറ്റ് ബൈയിംഗ് മാനേജര്‍ ഷക്കീര്‍ ഹമീദ്, ലുലു മാള്‍ ഓപ്പറേഷന്‍ മാനേജര്‍ ഒ. സുകുമാര്‍, ലുലു എച്ച്. ആര്‍. മാനേജര്‍ ആന്റോ റസാരിയോ, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി ബൈയര്‍ രേഖ സുബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാല് ദിവസം നീളുന്ന ബ്യൂട്ടി ഫെസ്റ്റിവെല്ലിലെ ഫാഷന്‍ ഷോകളില്‍ ലോകത്തെ മുന്‍നിര സെലിബ്രിറ്റികള്‍ അടക്കമാണ് ഭാഗമാകുന്നത്. ലോറീയല്‍, ഗാര്‍ണിയര്‍ തുടങ്ങിയ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് ഫെസ്റ്റ് നടക്കുന്നത്.
മത്സരാര്‍ഥികള്‍ക്ക് പ്രമുഖ കോറിയോഗ്രഫര്‍മാരും സ്‌റ്റൈലിസ്റ്റുകളുമാണ് പരിശീലനം നല്‍കുന്നത്. രജിസട്രേഷന്‍ തികച്ചും സൗജന്യമായിരുന്നു. ആയിരത്തിലധികം രജിസ്‌ട്രേഷനുകളാണ് ബ്യൂട്ടി ഫെസ്റ്റിലേക്ക് ലഭിച്ചത്. ഡിസംബര്‍ മൂന്ന് ഞായറാഴ്ചയാണ് ഫൈനല്‍. 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുക. ലുലു ബ്യൂട്ടി ക്വീന്‍, മാന്‍ ഓഫ് ദി ഇയര്‍ മത്സരങ്ങളാണ് ഫെസ്റ്റിലെ ഹൈലറ്റ്. ലുലു ബ്യൂട്ടി ക്വീന്‍, ലുലു മാന്‍ ഓഫ് ദി ഇയര്‍ വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് ക്യാഷ് പ്രൈസ്. റണ്ണറപ്പുകള്‍ക്കും മറ്റ് വിജയികള്‍ക്കും ക്യാഷ് പ്രൈസും ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്.
അന്നേ ദിവസം രഹ്ന റിയാസ് നേതൃത്വം നല്‍കുന്ന റിവര്‍ ബ്രാന്റിന്റെ മ്യൂസിക് എക്‌സട്രാ വെഗന്‍സും അരങ്ങേറും.
ഫാഷന്‍ സെലിബ്രിറ്റി രംഗത്തേക്ക് ചുവടുവയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ലുലു ബ്യൂട്ടി ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ, ഷോയുടെ ഭാഗമായി ഡിസംബര്‍ മൂന്ന് വരെ ബ്യൂട്ടി ഉത്പന്നങ്ങള്‍ക്ക് 60 ശതമാനത്തോളം ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോറീയല്‍, ഗാര്‍ണിയര്‍, നിവിയ, പോണ്ട്‌സ് അടക്കമുള്ള ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്കാണ് മികച്ച ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്.