Sorry, you need to enable JavaScript to visit this website.

അജയ് വാസുദേവിനൊപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന'മുറിവ്'; മ്യൂസിക് റൈറ്റ്‌സ് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്

കൊച്ചി- വേ ടു ഫിലിംസ് എന്റര്‍ടൈന്‍മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ കെ. ഷെമീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 'മുറിവ്'ന്റെ മ്യൂസിക് റൈറ്റ്‌സ് 'ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ്' സ്വന്തമാക്കി. മാസ് ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയ, ഷാറൂഖ് ഷമീര്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്‍, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ആക്ഷന്‍ സൈക്കോ ത്രില്ലര്‍ ഗണത്തലുള്ള ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  കെ. ഷമീര്‍ തന്നെയാണ്.

ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹരീഷ് എ. വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിന്‍ രാജുമാണ് നിര്‍വഹിക്കുന്നത്. സുഹൈല്‍ സുല്‍ത്താന്റെ മനോഹരമായ വരികള്‍ക്ക് യൂനുസിയോ സംഗീതം പകര്‍ന്നിരിക്കുന്നു. സിത്താര കൃഷ്ണകുമാര്‍, ശ്രീജിഷ്, സൂര്യ ശ്യാംഗോപാല്‍, ആനന്ദ് നാരായണന്‍, പി. ജയലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. 

പ്രൊജക്ട് ഡിസൈനര്‍: പി. ശിവപ്രസാദ്, പി. ആര്‍. ഒ: പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്.

Latest News