നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ വൈറലായത് മുതല്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മന്‍സൂറിന്റെ സെക്‌സിസ്റ്റ് പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയിലും സിനിമാരംഗത്തുള്ള സെലിബ്രിറ്റികള്‍ക്കിടയിലും രോഷത്തിന് കാരണമായതോടെ, തമിഴ് നടന്‍ മാപ്പ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തൃഷയ്‌ക്കെതിരെ കേസെടുക്കുമെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
തൃഷക്കെതിരായ ലൈംഗിക പരാമര്‍ശങ്ങള്‍ വൈറലായതോടെ മന്‍സൂര്‍ അലി ഖാന്‍ രൂക്ഷമായ വിമര്‍ശമാണ് നേരിട്ടത്. ഒരു പത്രസമ്മേളനത്തില്‍ ഖാന്‍ തൃഷക്കെതിരെ വിവേകശൂന്യമായ പരാമര്‍ശങ്ങളാണ് നടത്തിയത്. അവരോടൊപ്പം 'കിടപ്പുമുറി' രംഗം ചെയ്യാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടുവെന്നായിരുന്നു വാക്കുകള്‍. തുടര്‍ന്ന് മന്‍സൂര്‍ തമിഴില്‍ നീണ്ട പ്രസ്താവന നടത്തുകയും തൃഷയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, തൃഷക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നു താരം വെളിപ്പെടുത്തി. 'ഞങ്ങള്‍ ഇന്ന് അത് ചെയ്യുന്നു ഞങ്ങള്‍ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. അഭിഭാഷകന്‍ മറ്റെല്ലാ വിവരങ്ങളും ഇന്ന് വൈകുന്നേരം പങ്കിടും. അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. ക്ഷമാപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് ഏറ്റവും വലിയ തമാശയാണ് എന്നായിരുന്നു മറുപടി.