ലുധിയാന- പഞ്ചാബിലെ ലുധിയാനയില്‍ ഷോറൂമിലെ കൂറ്റന്‍ ഗ്ലാസ് വാതില്‍ ദേഹത്ത് വീണ് മൂന്ന് വയസുകാരി മരിച്ചു. നഗരത്തിലെ ഘുമര്‍ മാണ്ഡി മാര്‍ക്കറ്റിലാണ് സംഭവം. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
സംഭവത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഗ്ലാസ്സ് ഡോര്‍ ഒന്നാകെ പൊട്ടി അവളുടെ മേല്‍ പതിക്കുകയായിരുന്നു, വാതില്‍ വീണയുടനെ പെണ്‍കുട്ടിയുടെ വീട്ടുകാരും ഷോറൂമില്‍ ജോലി ചെയ്യുന്നവരും ഓടിയെത്തി കുട്ടിയെ ഗ്ലാസ് വാതിലിനു താഴെ നിന്ന് വലിച്ചു പുറത്തെടുത്തു ആശുപത്രിയിലേക്കോടി.