Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥിയെ കാട്ടില്‍ കൊണ്ടുപോയി മര്‍ദിച്ച ശേഷം മുഖത്ത് മൂത്രം ഒഴിച്ചു

മീറത്ത്-ഉത്തര്‍പ്രദേശിലെ മീറത്തില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത സംഭവം പുറത്തുവന്നു. ഇതിന്റെവീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ മര്‍ദിക്കുന്നതും പ്രതികളിലൊരാള്‍ വിദ്യാര്‍ഥിയുടെ  മേല്‍ മൂത്രമൊഴിക്കുന്നതും വീഡിയോയില്‍ കാണാം. നവംബര്‍ 13 നായിരുന്നു സംഭവം.  
12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മര്‍ദനത്തിരയായത്. ദീപാവലി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനായി അമ്മായിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് കുറച്ചുപേര്‍  ചേര്‍ന്ന് അടുത്തുള്ള വനത്തിലേക്ക് തട്ടിക്കൊണ്ടുപോയത്. കാട്ടിനുള്ളില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന്  ഒരാള്‍ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. അക്രമികള്‍ തന്നെയാണ് സംഭവം ചിത്രീകരിച്ചത്.  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. വിദ്യാര്‍ഥിയെ മര്‍ദിച്ചതിനും മൂത്രമൊഴിച്ചതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു.
നവംബര്‍ 16 ന് സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പോലീസ് സ്‌റ്റേഷനിലെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമികള്‍ കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും വീഡിയോ വാട്ട്‌സ്ആപ്പില്‍ പരസ്പരം പങ്കുവെക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അപാകതയുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. തട്ടിക്കൊണ്ടുപോകലിനെതിരായ വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്നും  ലളിതമായ വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ പ്രതികളെ ഉടന്‍ ജാമ്യത്തില്‍ വിടുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News