ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, കാര്‍ രജിസ്‌ട്രേഷന്‍, സ്‌കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സമര്‍പ്പിക്കാമെന്നും അവ സ്വീകാര്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ ആവശ്യത്തിനായി ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ഡിജിലോക്കര്‍ എന്ന പേരിലുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്.
വിവിധ ഡോക്കുമെന്റുകളുടെ ഒറിജിനല്‍ കൊണ്ടുനടക്കുന്നതു പകരം ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിന് ഒരു ഉപയോക്താവിന് ഒരു ജി.ബിവരെ ക്ലൗഡ് സ്‌റ്റോറേജാണ് ഡിജിലോക്കറില്‍ അനുവദിക്കുന്നത്.
ഡിജിലോക്കറിലുള്ള ക്ലൗഡ് സ്‌റ്റോറേജ് വ്യക്തിയുടെ ആധാര്‍ നമ്പറുമായാണ് ബന്ധിപ്പിക്കുക.
ഡിജിലോക്കറിലുള്ള ക്ലൗഡ് സ്‌റ്റോറേജ് വ്യക്തിയുടെ ആധാര്‍ നമ്പറുമായാണ് ബന്ധിപ്പിക്കുക.
ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു രേഖ നഷ്ടപ്പെട്ടവര്‍ക്ക് അറിയാം അതിന്റെ പേരില്‍ അനുഭവിച്ച ടെന്‍ഷനും ആധിയും. നഷ്ടപ്പെട്ട രേഖയുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാനുള്ള പെടാപാടും അവര്‍ക്കേ മനസ്സിലാകൂ.
ഡിജിറ്റല്‍ രേഖകള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനവും അതിനായി ഏര്‍പ്പെടുത്തിയ സൗകര്യവും തീര്‍ത്തും പ്രയോജനപ്രദമാണ്. കടലാസുകള്‍ സൂക്ഷിക്കാനും കൊണ്ടുനടക്കാനുമുള്ള പാടാണ് ഒഴിവായി കിട്ടുന്നത്.
ഡിജിറ്റല്‍ രേഖകള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനവും അതിനായി ഏര്‍പ്പെടുത്തിയ സൗകര്യവും തീര്‍ത്തും പ്രയോജനപ്രദമാണ്. കടലാസുകള്‍ സൂക്ഷിക്കാനും കൊണ്ടുനടക്കാനുമുള്ള പാടാണ് ഒഴിവായി കിട്ടുന്നത്.
ഡിജിലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും അത് ആധാറുമായി ബന്ധപ്പെടുത്താനും എന്തൊക്കെ ചെയ്യണമെന്നു നോക്കാം.

ആദ്യം വേണ്ടത് ഡിജിലോക്കര്‍ ആപ്പ് സ്മാര്‍ട്ട് ഫോണിലേക്ക് (ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ്) ഡൗണ്‍ലോഡ് ചെയ്യുകയാണ്. ഐഒഎസ് പതിപ്പ് ഇന്ത്യന്‍ സ്റ്റോറില്‍ മാത്രമേയുള്ളൂ.
ഡൗണ്‍ലോഡ് ചെയ്ത ആപ്പ് തുറക്കുമ്പോള്‍ തന്നെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കിയശേഷം തുടരാം. ആപ്ലിക്കേഷന്‍ ഒരു ഒ.ടി.പി (വണ്‍ ടൈം പാസ് വേഡ്) നിങ്ങളുടെ ഫോണിലേക്ക് അയക്കും.
തുടര്‍ന്ന് യൂസര്‍നെയിമും പാസ് വേഡും ക്രിയേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.
യൂസര്‍നെയിം ഉണ്ടാക്കുന്നത് ശ്രദ്ധയോടെ വേണം. ഇത്തിരി സങ്കീര്‍ണമാണെന്നു തോന്നാം. മൂന്ന് മുതല്‍ 50വ രെ ക്യാരക്ടറുകള്‍ ഉപയോഗിക്കാമെന്ന് ആപ്പ് പറയുന്നുണ്ടെങ്കിലും ചെറിയ അക്ഷരങ്ങളും അക്കങ്ങളും കീ ബോര്‍ഡിലുള്ള പ്രത്യേക ചിഹ്നങ്ങളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
പാസ്‌വേഡിനും അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും ചേര്‍ത്തുള്ള കോമ്പിനേഷന്‍ ആയിരിക്കണം. സൈനിംഗ് വിജയകരമായാല്‍ ആപ്പ് ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഡിജിലോക്കറിന് സമ്മതപത്രം നല്‍കുകയും വേണം.
ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആപ്പ് വീണ്ടും ഒരു ഒ.ടി.പി മൊബൈല്‍ ഫോണിലേക്കും രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയിലേക്കും അയക്കും. ഒ.ടി.പി എന്റര്‍ ചെയ്ത് കണ്ടിന്യൂ ക്ലിക്ക് ചെയ്താല്‍ യു.ഐ.ഡി.എ.ഐയില്‍നിന്ന് ഡാറ്റകള്‍ ലഭിച്ചതായി കാണിക്കുന്ന പോപ്പ് അപ്പ് കാണാം.
ഇതൊക്കെ പൂര്‍ത്തിയായാല്‍ ഡിജിലോക്കര്‍ ആപ്പില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് കാണാം. ഇതോടെ ഡിജിലോക്കര്‍ സെറ്റപ്പ് വിജയകരമായി പൂര്‍ത്തിയാക്കി. വീണ്ടും ലോഗിന്‍ ചെയ്താല്‍ മൂന്ന് ടാബുകള്‍ ആപ്പില്‍ കാണാം. ഡാഷ് ബോര്‍ഡ്, ഇഷ്യൂഡ്, അപ് ലോഡഡ്.
നിങ്ങളുടെ ഡോക്കുമെന്റുകളുടെ സമ്മറിയാണ് ഡാഷ്‌ബോര്‍ഡിലുള്ളത്. അപ് ലോഡ് ചെയ്തതും ഇഷ്യൂ ചെയ്തുതമായ ഡോക്കുമെന്റുകളുടെ വിവരങ്ങള്‍ ഇവിടെ കാണാം. ബാക്കിയുള്ള ഡോക്കുമെന്റുകള്‍ കൂടി ശേഖരിക്കാന്‍ നോട്ടിഫിക്കേഷനും കാണാം.
ഡോക്കുമെന്റുകള്‍ ഇഷ്യൂ ചെയ്ത് കിട്ടാന്‍ പുള്‍ പാര്‍ട്ണര്‍ ഡോക്കുമെന്റ്‌സ് സെക്ഷനില്‍ പോകാനാണ് ഡിജിലോക്കര്‍ വെബ്‌സൈറ്റ് നിര്‍ദേശിക്കുന്നത്. ഏത് രേഖയാണ് വേണ്ടതെന്ന കാര്യമാണ് ഇവിടെ നല്‍കേണ്ടത്. ഡാഷ്‌ബോര്‍ഡില്‍ വരുന്ന നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്തും വെബ്‌സൈറ്റ് സന്ദര്‍ശിച്ചും ഡോക്കുമെന്റുകള്‍ ആവശ്യപ്പെടാം.
വിവരങ്ങള്‍ സ്വീകരിക്കുന്നതിന് 256 സെക്യുര്‍ സോക്കറ്റ് ലേയര്‍ (എസ്എസ്എല്‍) എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നതിനാലും ഒ.ടി.പിയും മൊബൈല്‍ ഓതന്റിക്കേഷനും ഉപയോഗിക്കുന്നതിനാല്‍ ഈ ആപ്പ് സുരക്ഷിതമാണ്. ഉപയോക്താക്കളുടെ അക്കൗണ്ട് പുറമെനിന്നുള്ളവര്‍ ആക്‌സസ് ചെയ്യാതിരിക്കാന്‍ നിശ്ചിത സമയത്തിനകം സെഷന്‍ സ്വമേധയാ അവസാനിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.