കയ്‌റോ- ഗാസയില്‍ ഹമാസ് തടവിലാക്കിയ 12 തായ്‌ലന്‍ഡുകാരെയും 13 ഇസ്രായിലികളെയും വിട്ടയച്ചതായി ഈജിപ്ഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായിലി ബന്ദികളുടെ ആദ്യ സംഘത്തെ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഫോര്‍ റെഡ് ക്രോസ് ജീവനക്കാര്‍ സ്വീകരിച്ചുവെന്നും ഇവര്‍ ആംബുലന്‍സുകളില്‍ ഗാസയില്‍ നിന്ന് റഫ ക്രോസിംഗിലൂടെ പുറത്തേക്കുള്ള വഴിയിലാണെന്നും ഇസ്രായില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ബന്ദികളെ സ്വീകരിക്കാന്‍ ഈജിപ്ത് തയ്യാറെടുക്കുകയാണെന്ന് ഈജിപ്ഷ്യന്‍ സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (എസ്‌ഐഎസ്) നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങളില്‍ 12 തായ് ബന്ദികളേയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ഇസ്രായിലികളേയും വിട്ടയച്ചുവെന്ന് സര്‍ക്കാര്‍ മീഡിയ ഓഫീസ് പറഞ്ഞു.