Sorry, you need to enable JavaScript to visit this website.

ബൈക്കിന്റെ സ്പീഡ് ചോദ്യം ചെയ്ത വയോധികനെ തല്ലിക്കൊന്നു

ബംഗളൂരു- അമിതവേഗത്തില്‍ ബൈക്കോടിച്ചയാളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന്
വയോധികനെ തല്ലിക്കൊന്നു. കര്‍ണാടകയില്‍ പാലസ് ഗുട്ടഹള്ളി പ്രദേശത്തിന് സമീപമാണ്  റോഡിലെ തര്‍ക്കം  77 കാരനെ തല്ലിക്കൊല്ലുന്നതില്‍ കലാശിച്ചത്. പ്രമേഹത്തിനുള്ള മരുന്ന് വാങ്ങാന്‍ സമീപത്തെ മെഡിക്കല്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് വയോധികന്‍ ആക്രമിക്കപ്പെട്ടത്.
കൃഷ്ണപ്പ (77) രാത്രി മെഡിക്കല്‍ സ്‌റ്റോറിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് വീണുവെന്ന അനുമാനത്തിലാണ് പോലീസ് വാഹനാപകടത്തിന് കേസെടുത്തിരുന്നത്. എന്നാല്‍, കൃഷ്ണപ്പയുടെ മകന്‍ സതീഷ് കുമാര്‍ അവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പിതാവ്  സംശയം ഉയര്‍ന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ പിതാവുമായി വഴക്കിടുന്നതും ക്രൂരമായി മര്‍ദിക്കുന്നതും സതീഷ് കുമാര്‍ കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍  വയലിക്കാവല്‍ പോലീസ് കേസ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത ശേഷം, പോലീസ് പിന്നീട് പ്രതിയായ സര്‍ഫറാസ് ഖാനെ (35) കണ്ടെത്തി അറസ്റ്റ് ചെയ്തു. വെല്‍ഡര്‍ കം മെക്കാനിക്കായ ഖാന്‍ ഈ പ്രദേശത്തെ മുന്‍ താമസക്കാരനാണ്. ഇരയുടെ അയല്‍പക്കത്ത് ഖാന്‍ താമസിച്ചിരുന്നുവെങ്കിലും താമസം മാറ്റിയിരുന്നു. തന്റെ പഴയ സുഹൃത്തുക്കളെ കാണാന്‍ പലപ്പോഴും ഇയാള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു.
നവംബര്‍ 15ന് രാത്രി എട്ടരയോടെ കൃഷ്ണപ്പ മെഡിക്കല്‍ ഷോപ്പിലേക്ക് സ്‌കൂട്ടറില്‍ പുറപ്പെടുമ്പോള്‍ ഖാന്റെ മോട്ടോര്‍ സൈക്കിള്‍ സ്‌കൂട്ടറില്‍ ഇടിച്ചു.  പ്രകോപിതനായ കൃഷ്ണപ്പ ഖാനോട് ആക്രോശിക്കുകയും ശരിയായി ഓടിക്കാന്‍ പറയുകയും ചെയ്തു.
പ്രകോപിതനായ ഖാന്‍ വയോധികനെ മര്‍ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന
ഖാന്റെ സുഹൃത്ത് രത്തന്‍ ഇടപെടാന്‍ ശ്രമിച്ചിട്ടും  ആക്രമണം തുടര്‍ന്നു. കൃഷ്ണപ്പ റോഡില്‍ കുഴഞ്ഞുവീണതോടെ ഖാനും രത്തനും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
കണ്ടുനിന്ന ഒരാള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കൃഷ്ണപ്പയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മഹാവീര്‍ ജെയിന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ മരണത്തിന് കീഴടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ

ഫലസ്തീനികള്‍ക്കും മുസ്ലിംകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ഹോളിവുഡ് നടിയെ പുറത്താക്കി
മോചിപ്പിക്കുന്ന 300 ഫല്‌സതീനികളുടെ പട്ടിക തയാറാക്കി ഇസ്രായില്‍, കരാറിലെ കൂടുതല്‍ വിവരങ്ങള്‍

Latest News