സാന്‍ഫ്രാന്‍സിസ്കോ - എക്സ് പ്ലാറ്റ്ഫോമില്‍നിന്നുള്ള പരസ്യ വരുമാനം ഗാസയിലേയും ഇസ്രായിലിലേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് ഇലോണ്‍ മസ്ക്. സഹായം ഹമാസ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തും. ഗാസയിലെ റെഡ് ക്രെസന്റ്/ റെഡ് ക്രോസ് എങ്ങനെ പണം ചെലവഴിക്കുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുമെന്ന് മസ്ക് പറഞ്ഞു. പരസ്യ സബ്സ്ക്രിപ്ഷന് ഇനത്തിലുള്ള മുഴുവന്‍ വരുമാനവുമാണ് ഇരുഭാഗത്തേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് മസ്ക് എക്സില്‍ കുറിച്ചത്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രായില്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍നിന്നുള്ള 13,000 ലധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഗാസയിലെ ഏറ്റവും വലിയ അല്‍ ഷിഫ ആശുപത്രിയടക്കം പ്രവര്‍ത്തനം നിലച്ചു. ആശുപത്രികളില്‍ ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുവെന്ന് അരോപിച്ച് മിക്ക ആശുപത്രികളും ഇസ്രായില്‍ തകര്‍ത്തുകഴിഞ്ഞു.