മാലിദ്വീപ്- ലോകത്തെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലിദ്വീപ്. വെക്കേഷന്‍ ആസ്വദിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷങ്ങളാണ് എല്ലാവര്‍ഷവും ഇവിടെയെത്തുന്നത്. എന്നാല്‍ ഇസ്രായിലികള്‍ ഇങ്ങോട്ട് വരേണ്ട എന്നാണ് മാലിദ്വീപുകാര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
മാലിദ്വീപ് എം.പി മുഹമ്മദ് നഷീദ് അബ്ദുല്ല ഇതിനായി ഒരു ബില്‍ പാര്‍ലമെന്റിന് മുമ്പാകെ വെച്ചിരിക്കുകയാണ്. ഒ.ഐ.സിയിലെ മറ്റ് അംഗങ്ങളോടൊപ്പം ഇസ്രായിലികള്‍ക്ക് പ്രവേശനിരോധം ഏര്‍പ്പെടുത്തുകയെന്ന നിലപാടാണ് രാജ്യം ഉയര്‍ത്തിപ്പിടിക്കുന്നത്.
പാര്‍ലമെന്റ് എപ്പോഴാണ് ബില്‍ വോട്ടിനിടുക എന്ന് വ്യക്തമല്ലെങ്കിലും ഇസ്രായിലിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഈ നീക്കം ഉപകരിക്കുമെന്നാണ് യുദ്ധവിരുദ്ധര്‍ പറയുന്നത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മാലിദ്വീപുമായി ഇസ്രായിലിന് നയതന്ത്ര ബന്ധമില്ല. എങ്കിലും മാലിദ്വീപ് സന്ദര്‍ശിക്കാന്‍ ഇസ്രായിലികളെ അനുവദിക്കാറുണ്ട്.
മാലിദ്വീപ് അടക്കമുള്ള മുസ് ലിം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിലവിലെ അന്തരീക്ഷത്തില്‍ ഇസ്രായില്‍ സ്വന്തം പൗരന്മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.