ടെല്‍അവീവ്- ഗാസയില്‍ വെടിനിര്‍ത്തല്‍ വ്യാഴം രാവിലെ പത്ത് മണിക്ക് ആരംഭിക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബന്ദികളേയും തടവുകാരേയും മോചിപ്പിക്കുന്നതിന് ഇസ്രായിലും ഹമാസും നടപടികള്‍ സ്വീകരിച്ചുവരികയാണ്.
വെടിനിര്‍ത്തല്‍ രാവിലെ പത്തിന് തുടങ്ങുമെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഈജ്പ്തിന്റെ ഔദ്യോഗിക ചാനലായ ഖഹേര ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രായില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പത്ത് മണിക്ക് തന്നെയാകുമെന്ന് ഇസ്രായിലിലെ ഒരു ഉദ്യോഗസ്തന് സി.എന്‍.എന്നിനോട് പറഞ്ഞപ്പോള്‍ സമയം ബുധനാഴ്ച വൈകിട്ട് മാത്രമേ തീരുമാനിക്കൂയെന്നാണ് മറ്റൊരു ഉദ്യോഗസ്ഥന് ആക്സിയസ് വെബ്സൈറ്റിനോട് പറഞ്ഞത്.
ഈ വാർത്തകൾ കൂടി വായിക്കൂ
ഫലസ്തീനികള്‍ക്കും മുസ്ലിംകള്ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ഹോളിവുഡ് നടിയെ പുറത്താക്കി
ഹമാസ്-ഇസ്രായില്‍ കരാറില്‍ എത്തിച്ചത് നീണ്ട ചര്‍ച്ചകള്‍, എല്ലാം അതീവ രഹസ്യം
ബുദ്ധിമുട്ട് തന്നെ, പക്ഷേ ശരിയാണ്; മുട്ടുമടക്കിയ നെതന്യാഹുവിന്റെ വാക്കുകള്‍