മുംബൈ-മകള്‍ സുഹാന ഖാനൊപ്പം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന കിംഗ് എന്ന ചിത്രം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. ആക്ഷന് ഏറെ പ്രാധാന്യമുണ്ട്. ഷാരൂഖ് ഖാന്‍ നായകനായ പത്താന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് കിംഗിന്റെ ആക്ഷന്‍ രംഗങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുക. ജവാന്‍ ആണ് ഷാരൂഖ് ഖാന്‍ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം .നെറ്റ്ഫ്‌ളിക്‌സിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡ് മുന്നേറ്റം നടത്തുകയാണ്. ആയിരം കോടി രൂപയധികം നേടി ജവാന്‍ ചരിത്ര നേട്ടം തന്നെ കൈവരിച്ചു. നയന്‍താര ആയിരുന്നു നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാന്‍ അറ്റ്ലിയാണ് സംവിധാനം ചെയ്തത്. അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു.