Sorry, you need to enable JavaScript to visit this website.

യുകെ സര്‍വകലാശാലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  സ്‌കോളര്‍ഷിപ്പ്; ഉടന്‍ അപേക്ഷിക്കാം

ന്യൂദല്‍ഹി-യുകെയിലെ എസെക്‌സ് സര്‍വകലാശാല ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമിക് എക്‌സലന്‍സ് ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് ആരംഭിച്ചു.  2024 ജനുവരിയിലെ ഇന്‍ടേക്കുകള്‍ക്ക്
എത്തുന്നവര്‍ക്ക് 3,13,304 രൂപയ്ക്ക് തുല്യമായ 3000 പൗണ്ട് വരെ സ്‌കോളര്‍ഷിപ്പ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നു.വിദേശത്തോ യു.കെയിലോ ബിരുദം പൂര്‍ത്തിയാക്കിയ, ടയര്‍ 2 സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുന്നത്.  കോഴ്‌സുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ സര്‍വകലാശാലകളില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കപ്പെടും. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും  അടിസ്ഥാനത്തിലായിരിക്കും യോഗ്യതാ വിലയിരുത്തല്‍. സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.
സ്‌കോളര്‍ഷിപ്പ് നിര്‍ണ്ണയിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് നേട്ടങ്ങള്‍ വളരെ പ്രധാനമാണ്. അക്കാദമിക് അല്ലെങ്കില്‍ വര്‍ക്ക് റഫറന്‍സുകളും ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളും നല്‍കണം. കുറഞ്ഞത് 60 ശതമാനം അല്ലെങ്കില്‍ 6.5/10 സിജിപിഎ, അല്ലെങ്കില്‍ 2.6/4 സിജിപിഎ നേടുന്ന വിദ്യാര്‍ഥികളെ സ്വാഭാവികമായും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഈ സ്‌കോളര്‍ഷിപ്പ് ഈസ്റ്റ് 15 ആക്ടിംഗ് സ്‌കൂള്‍ ഒഴികെയുള്ള എല്ലാ കോഴ്സുകളിലും ഡിപ്പാര്‍ട്ട്മെന്റുകളിലും പ്രവേശന സാധുതയുള്ളതാണ്.


 

Latest News