ജൊഹാന്നസ്ബർഗ്- ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തുന്ന ക്രൂരമായ വേട്ടയിൽ പ്രതിഷേധിച്ച് രാജ്യത്തെ ഇസ്രായിൽ എംബസി അടച്ചുപൂട്ടാൻ ദക്ഷിണാഫ്രിക്ക തീരുമാനിച്ചു. പ്രിട്ടോറിയയിലെ ഇസ്രായിൽ എംബസിയാണ് അടച്ചുപൂട്ടിയത്. ദക്ഷിണാഫ്രിക്കൻ പാർലമെന്റിൽ വോട്ടെടുപ്പിലൂടെയാണ് പ്രമേയം പാസായത്. അതേസമയം, പ്രമേയം ഏറെക്കുറെ പ്രതീകാത്മകമാണ്. നടപ്പിലാക്കണമോ എന്ന് പ്രസിഡന്റ് സിറിൽ റമഫോസയുടെ സർക്കാരിന് തീരുമാനിക്കാം. എംബസി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം 248 പേർ അനുകൂലിച്ചു. 91 പേർ എതിർത്തു.