സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മുട്ടിയും തലയില്‍ മുടിയില്ലാത്തതിനാല്‍ വിഗ് വെച്ചാണ് അഭിനയിക്കുന്നതെന്നത് സിനിമാ രംഗത്തെ രഹസ്യങ്ങളിലൊന്നാണ്. തങ്ങളുടെ ഇഷ്ടനടന്‍മാര്‍ക്ക് തലയില്‍ മുടിയില്ലെന്നും അവരുടെ യഥാര്‍ത്ഥ രൂപം ഇങ്ങനെയല്ലെന്നും വിശ്വസിക്കാന്‍ പോലും പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ല. എന്നാല്‍ മോഹന്‍ലാലും മമ്മുട്ടിയും വിഗ്ഗ് ധരിച്ചാണ് അഭിനയിക്കുന്നതെന്നും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചെയ്യുന്നതുപോലെ ഇരുവരും വിഗ്ഗില്ലാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇറങ്ങി നടക്കുകയുമാണ് ചെയ്യേണ്ടതെന്നും പറയുകയാണ് നടന്‍ ബാബു നമ്പൂതിരി. ഒരു സിനിമാ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു നമ്പൂതിരി ഇതേക്കുറിച്ച് തുറന്ന് പറയുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ തനിസ്വരൂപം ആളുകള്‍ക്ക് മുന്നില്‍ കാണിക്കുന്നതാണ് നല്ലതെന്നും അവര്‍ രജനീകാന്തിനെ കണ്ട് പഠിക്കട്ടെയെന്നും ബാബു നമ്പൂതിരി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
കിടക്കുമ്പോള്‍ മാത്രം വിഗ് ഊരിവെയ്ക്കുന്നവരാണ് നമ്മുടെ പല ആര്‍ട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതില്‍ പ്രശ്‌നം ഇല്ലെന്ന് കാണിക്കുന്നത് നടന്‍ സിദ്ധിഖ് മാത്രമാണ്. മോഹന്‍ലാല്‍ തന്റെ സ്വരൂപം ലാലു അലക്‌സിന് മുന്നില്‍ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താന്‍ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേ എന്ന് സ്വയം പറഞ്ഞ് മോഹന്‍ലാല്‍ വിഗ് മാറ്റിയത്രേ. കര്‍ത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് വര്‍ത്താനത്തിന് ഇടയില്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ വിഗ് വെക്കാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ.
താരങ്ങള്‍ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോണ്‍ഷ്യസ് ആണ്. നടന്‍മാര്‍ രജനിയെ കണ്ട് പഠിക്കട്ടെ. കമല്‍ഹാസന്‍ അടുത്തിടെ കേരളീയം പരിപാടിക്ക് വന്നപ്പോള്‍ പ്രായം തോന്നിക്കുന്ന രീതിയിലാണ് വന്നത്. അത്ര കോണ്‍ഷ്യസ് അല്ലെന്ന് തോന്നി -ബാബു നമ്പൂതിരി പറഞ്ഞു.
തമിഴില്‍ രജനീകാന്ത് അദ്ദേഹത്തിന് പറ്റിയ വേഷമേ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ലതാനും. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നും ബാബു നമ്പൂതിരി പറയുന്നു.