ദുബായ്- മമ്മൂട്ടി, ജ്യോതിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതല്‍ ദ കോര്‍' എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജിയോ ബേബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി ആദ്യമായാണ് തെന്നിന്ത്യന്‍ സുന്ദരി ജ്യോതിക എത്തുന്നത്. 12 വര്‍ഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില രാജ്യങ്ങളില്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് കാതല്‍ ബാന്‍ ചെയ്തത്. കാതലിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രം സ്വവര്‍ഗാനുരാഗിയുടെതാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും ഇവിടെ ബാന്‍ ചെയ്തിരുന്നു. അന്നും ഉള്ളടക്കമാണ് കാരണമായി പറഞ്ഞത്.
കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് കാതല്‍. ലാലു അലക്‌സ്, മുത്തുമണി, ചിന്നുചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മ?റ്റു താരങ്ങള്‍. ഛായാഗ്രഹണം സാലു കെ തോമസ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മ്മാണം. ആദര്‍ശ് സുകുമാരനും പോള്‍സന്‍ സ്‌കറിയയും ചേര്‍ന്നാണ് രചന. വേഫെറെര്‍ ഫിലിംസ് ആണ് വിതരണം.