Sorry, you need to enable JavaScript to visit this website.

പെൺകുട്ടിയുടെ മൃതദേഹം ശ്മശാനത്തിൽനിന്ന്‌ പുറത്തെടുത്ത് കൂടെ ഉറങ്ങിയ യുവാവ് അറസ്റ്റിൽ

ലഖ്‌നൗ - ശ്മശാനത്തിൽ അടക്കംചെയ്ത അഞ്ചു വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് കൂടെ ഉറങ്ങിയ യുവാവിനെ അറസ്റ്റ്‌ചെയ്തു. കുട്ടിയുടെ മൃതശരീരം സംസ്‌കരിക്കാൻ കുഴിവെട്ടിയ രേവാരികുളം സ്വദേശി മുഹമ്മദ് റഫീഖ് എന്ന ഛോട്ടു(25)വാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ വാരണസി പോലീസ് സ്റ്റേഷൻ പരിധിയിലെ രേവാരി തലാബിലെ ശ്മശാനത്തിലാണ് സംഭവം. 
 യുവാവിനെതിരെ ഐ.പി.സി 297 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതിലടക്കം ശാസ്ത്രീയമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
 അസുഖത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് കുട്ടി മരിച്ചത്. പിന്നാലെ കുട്ടിയെ പ്രദേശത്തെ ശ്മശാനത്തിൽ അടക്കം ചെയ്യുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്കുശേഷം കുഴിമാടത്തിൽ പോയപ്പോൾ മണ്ണ് മാറ്റിയ നിലയിൽ കണ്ടെത്തിയതായി പിതാവ് പറഞ്ഞു. തുടർന്നുള്ള പരിശോധനയിൽ മൃതദേഹം കുഴിയിലില്ലെന്നു മനസിലായതോടെ, പരിസരപ്രദേശമാകെ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ഒരു യുവാവ് കൂടെ ഉറങ്ങുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
  പ്രതി കുറ്റം സമ്മതിച്ചതായും മദ്യപിച്ച അവസ്ഥയിലായിരുന്നുവെന്നും എ.സി.പി ദശാശ്വമേധ് അവധേഷ്‌കുമാർ പാണ്ടെ പറഞ്ഞു. മൃതദേഹത്തിൽ ലൈംഗിക പീഡനം നടന്നുവോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. പ്രതിയുടെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കുന്നതിന് കോടതിയിൽ അപേക്ഷ നൽകുമെന്നും പോലീസ് പറഞ്ഞു.
 

Latest News