Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യക്ക് ഭീഷണി, ഖലിസ്ഥാന്‍ നേതാവിനെതിരെ കേസെടുത്ത് എന്‍.ഐ.എ

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍, ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പതത് വന്ത് സിംഗ് പന്നുവിനെതിരെ കേസെടുത്ത് എന്‍.ഐ.എ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 153 എ, 506 എന്നീ വകുപ്പുകളും 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ 10, 13, 16, 17, 18, 18 ബി, 20 വകുപ്പുകള്‍ പ്രകാരവുമാണ് പന്നൂനെതിരെ കേസെടുത്തിരിക്കുന്നത്.
നവംബര്‍ നാലിനാണ് പന്നുന്‍ യാത്രക്കാര്‍ക്കെതിരെ ഭീഷണി വീഡിയോ പുറത്തുവിട്ടത്. എയര്‍ ഇന്ത്യയില്‍ സിക്കുകാര്‍ യാത്ര ചെയ്യരുതെന്നും അത് അവരുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്നും പന്നുന്‍ വീഡിയോയില്‍ പറയുന്നു. എയര്‍ ഇന്ത്യയെ ഈ ലോകത്ത് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും ഭീകരന്‍ ഭീഷണിപ്പെടുത്തുന്നു. പന്നുന്റെ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയിലും കാനഡയിലും എയര്‍ ഇന്ത്യ പറക്കുന്ന മറ്റ് ചില രാജ്യങ്ങളിലും സുരക്ഷ ശക്തമാക്കിയെന്നും എന്‍.ഐ.എ വ്യക്തമാക്കി.

 

Latest News