കൂടുതല്‍ വീഡിയോ എഡിറ്റിംഗ് ഓപ്ഷനുകളും പുതിയ ഫില്‍റ്ററുകളുമായി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ മനം കവരാന്‍ ഒരുങ്ങുന്നു. പോസ്റ്റുകളും റീലുകളും 'ക്ലോസ് ഫ്രണ്ട്‌സിന്' മാത്രമായി പങ്കുവക്കാന്‍ കഴിയുന്ന ഫീച്ചര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് വരും മാസങ്ങളില്‍ ഈ മാറ്റങ്ങള്‍ ലഭ്യമായി തുടങ്ങും.
വൈഡ് ആംഗിള്‍, ഹാന്‍ഡ് ഹെല്‍ഡ്, സൂം ബ്ലര്‍ ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍ വാം, സിമ്പിള്‍ കൂള്‍, ബൂസ്റ്റ്, ബൂസ്റ്റ് കൂള്‍, ഗ്രാഫൈറ്റ്, ഹൈപ്പര്‍, റോസി, എമറാള്‍ഡ്, മിഡ്‌നൈറ്റ്, ഗ്രെയ്‌നി, ഗ്രിറ്റി, ഹാലോ, കളര്‍ ലീക്ക്, സോഫ്റ്റ് ലൈറ്റ്, തുടങ്ങിയവയാണ് ആപ്പിലെ പുതിയ ഫില്‍ട്ടറുകള്‍. ടെക്സ്റ്റ് ടു സ്പീച്ച് വോയ്‌സുകള്‍, പുതിയ ഫോണ്ടുകള്‍, ടെക്സ്റ്റ് സ്‌റ്റൈല്‍ എന്നിവയും പുതിയ ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് പുതിയ ടെക്സ്റ്റ് ഫോണ്ടുകളും 10 പുതിയ ഇംഗ്ലീഷ് ടെക്സ്റ്റ്ടുസ്പീച്ച് വോയ്‌സുകളുമാണ് മെറ്റ അവതരിപ്പിക്കുന്നത്.
വീഡിയോ എഡിറ്റിംഗിനായി റീഡൂ, അണ്‍ഡൂ സംവിധാനങ്ങളും മെറ്റ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെടുത്ത ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നുംസ്റ്റിക്കറുകള്‍ സൃഷ്ടിക്കാനുള്ള ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലെന്നാണ് ലഭിക്കുന്ന സൂചനകള്‍.