മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെയേറെ ന്തോഷമുണ്ടെന്നും മമ്മൂട്ടി സാര്‍ സ്‌പെഷലാണെന്നും നടി ജ്യോതിക. കാതല്‍ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രസ്മീറ്റിലാണ് ജ്യോതിക ഇക്കാര്യം പറഞ്ഞത്.
ഒരുപാട് നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി ചിത്രം സ്‌പെഷലാണ്. ജ്യോതിക കൂട്ടിച്ചേര്‍ത്തു. അതുപോലെ മെഗസ്റ്റാറിന്റെ നിര്‍മാണ കമ്പനിയുടെ ഭാഗമായി ജോലി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.
ഒരുപാട് നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ വളരെ സ്‌പെഷലായി തോന്നി. സെറ്റില്‍ എല്ലാവരും ഒരുപോലെയായിരുന്നു. യാതൊരു വേര്‍തിരിവും ഉണ്ടായിരുന്നില്ല. വളരെ കംഫര്‍ട്ടബിളായിരുന്നു എനിക്ക് ഈ സിനിമ ചെയ്യാന്‍. കൂടാതെ ഈ സിനിമയുടെ എഴുത്തുകാരെക്കുറിച്ച് എടുത്തുപറയാതെ വയ്യ. മികച്ച രീതിയിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടേയും ഇമോഷന്‍സ് മികച്ച രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്-ജ്യോതിക പറഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ നവംബര്‍ 23നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്.