Sorry, you need to enable JavaScript to visit this website.

നടിമാര്‍ക്കെതിരായ പരാമര്‍ശം; മന്‍സൂര്‍ അലിഖാനെതിരെ നടപടിയെന്ന് ഖുശ്ബു

ചെന്നൈ-സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ഖുശ്ബു പറഞ്ഞു. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്നും ഉടന്‍ നടപടിസ്വീകരിക്കുമെന്നും ഖുശ്ബു വ്യക്തമാക്കി.

നടിമാരെയും ബലാത്സംഗരംഗങ്ങളെയും ബന്ധപ്പെടുത്തി മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ചലച്ചിത്രലോകത്തെ പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. വിജയ്‌യും തൃഷയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച 'ലിയോ' എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തില്‍ തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്തുപറഞ്ഞായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദപരാമര്‍ശം. തൃഷ തന്നെയാണ് മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തുവന്നത്. ഇനിയൊരിക്കലും നടനൊപ്പം അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി.

 

Latest News