Sorry, you need to enable JavaScript to visit this website.

കിടിലന്‍ റാപ്പുമായി ശ്രീനാഥ് ഭാസി; ഡാന്‍സ് പാര്‍ട്ടിയിലെ 'വിട്ടുപിടി..' ഇറങ്ങി

കൊച്ചി- ആദ്യ ഗാനത്തിന്റെ വന്‍ വിജയത്തിനു ശേഷം ആരാധകര്‍ക്ക് ആഘോഷമാക്കാനായി മറ്റൊരു തകര്‍പ്പന്‍ പാട്ടുമായി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത 'ഡാന്‍സ് പാര്‍ട്ടി' ടീം വീണ്ടും എത്തി. ഇത്തവണ രാഹുല്‍ രാജ് ഈണം പകര്‍ന്ന്  മല്ലു റാപ്പര്‍ ഫെജോ എഴുതി പാടിയ വിട്ടുപിടി എന്ന ഗാനമാണ് റിലീസ് ചെയ്തത്. ശ്രീനാഥ് ഭാസിയാണ് ഈ ഗാനരംഗത്തില്‍. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും. 

ശ്രീനാഥ് ഭാസിയെക്കൂടാതെ മല്ലു റാപ്പര്‍ ഫെജോ, ഫുക്രു, പ്രീതി രാജേന്ദ്രന്‍ തുടങ്ങിയവരും ഗാനരംഗത്തിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, ലെന തുടങ്ങിയവര്‍ ഡാന്‍സ് പാര്‍ട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വര്‍മ്മ, നിഖില്‍ എസ് മറ്റത്തില്‍, മല്ലു റാപ്പര്‍ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. 

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വി സാജനാണ്. പി. ആര്‍ സ്ട്രാറ്റജി ആന്റ് മാര്‍ക്കറ്റിംഗ്: കണ്ടന്റ് ഫാക്ടറി മീഡിയ എല്‍. എല്‍. പി, പി. ആര്‍ ആന്റ് മാര്‍ക്കറ്റിംഗ്:  വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പി. ആര്‍. ഒ: എ. എസ്. ദിനേശ്, വാഴൂര്‍ ജോസ്.  സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം വിതരണം ചെയ്യുന്നു.

Latest News