ആസിഫ് അലിയുടെ ഏറ്റവും പുതിയ മേക്ക് ഓവര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ആസിഫ് അലി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ട ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
'കള'ക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'ടിക്കി ടാക്ക'യിലാണ് ആസിഫ് അലി പുതിയ ഗെറ്റപ്പില്‍ എത്തുന്നത്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.