ടെല്‍അവീവ്- വടക്കന്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യം ആക്രമണം ശക്തമാക്കി. ലബനീസ് അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ രൂക്ഷമാണ്.
ഗാസയില്‍ കരയുദ്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇതോടെ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം 59 ആയി.
ഗാസയില്‍ ഹമാസ് തടങ്കലിലുള്ള സ്ത്രീകളേയും കുട്ടികളേയും വിട്ടയക്കുന്നതിനുള്ള കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഗാസ മുനമ്പിലെ പട്ടണങ്ങളായ ജബാലിയ, ബെയ്ത് ലാഹിയ, ഗാസ സിറ്റിയിലെ സെയ്തൂന്‍ എന്നിവിടങ്ങളില്‍ നിരവധി ഹമാസ് കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
വടക്കന്‍ ഗാസ മുനമ്പിലേക്ക്, പ്രത്യേകിച്ച് ജബാലിയ, സെയ്തൂന്‍ എന്നിവിടങ്ങളില്‍ കരസേന കൂടുതല്‍ അകത്തേക്ക് നീങ്ങാന്‍ കരസേന ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ശക്തമായ ആക്രമണം നടത്തിയത്.