സല്‍മാന്‍ ഖാന്‍ നായകനായെത്തിയ 'ടൈഗര്‍ 3' ഇന്ത്യയില്‍നിന്ന് 200 കോടി നേടി. ആദ്യദിനം 44.50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
കേരളത്തില്‍ ഒരുകോടിക്ക് മുകളില്‍ ആദ്യദിനം ചിത്രം നേടിയിരുന്നു. വെള്ളിയാഴ്ച 13 കോടി രൂപ കൂടി നേടിയതോടെയാണ് ചിത്രം 200 കോടി ക്ലബ്ബിലെത്തിയത്. ആഗോള തലത്തില്‍ 300 കോടിയിലധികം രൂപ 'ടൈഗര്‍ 3' നേടിയെന്നാണ് വിവരങ്ങള്‍.
യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാ?ഗമായ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പന്‍ സംഘട്ടനരംഗത്ത് അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാന്‍ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രേവതിയും ടൈഗര്‍ 3യില്‍ പ്രധാനവേഷത്തിലുണ്ട്.