ഗാസ- അ്ല്‍ ഷിഫ ആശുപത്രി മുറ്റത്ത് തങ്ങള്‍ ഉണ്ടാക്കിയ ശവക്കുഴികള്‍ മാന്തി കുഴിച്ചിട്ടിരുന്ന നൂറിലധികം മൃതദേഹങ്ങള്‍ ഇസ്രായേലി സേന ഇന്നലെ കൊണ്ടുപോയതായി അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ആശുപത്രിയില്‍ മരിച്ചവരെ അവിടെ സംസ്‌കരിക്കാന്‍ സൈന്യം അനുവദിക്കുന്നില്ല. ആശുപത്രിക്കുള്ളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടിയതിനാലാണ് കൂട്ട ശവക്കുഴി കുഴിച്ച് മരിച്ചവരെയെല്ലാം സംസ്‌കരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്. എന്നാല്‍ രാവിലെ, ഇസ്രായിലി ബുള്‍ഡോസറുകള്‍ കുഴിമാടങ്ങള്‍ കുഴിച്ച് മൃതദേഹങ്ങള്‍ കൊണ്ടുപോയി.