ശ്രീനഗര്‍: രജൗരിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. ധാല്‍ തെഹ്‌സിലിലെ ഗുല്ലര്‍- ബെഹ്റോട്ട് ഏരിയയില്‍ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
സൈന്യവും പൊലീസും സി. ആര്‍. പി. എഫും ചേര്‍ന്നു നടത്തിയ കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷനിടെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.