Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ മലയാളിക്ക് 45 കോടി രൂപ സമ്മാനം

ദുബായ്-മലയാളിക്ക് യുഎഇയില്‍ 45 കോടി രൂപ സമ്മാനം. ഫുജൈറയില്‍ ഇന്ധന, പ്രകൃതിവാതക മേഖലയില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററായി ജോലി ചെയ്യുന്ന ശ്രീജുവിനാണ് മഹ് സൂസ് നറുക്കെടുപ്പില്‍ 20 ദശലക്ഷം ദിര്‍ഹമിന്റെ ജാക്‌പോട്ട് അടിച്ചത്.
കാറിലിരുന്നാണ് മഹ്‌സൂസ് അക്കൗണ്ട് ചെക്ക് ചെയ്തതെന്നും സമ്മാനമടിച്ചതു കണ്ട് കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും മഹ്‌സൂസില്‍നിന്ന് ഫോണ്‍ വരുന്നതുവരെ കാത്തിരുന്നുവെന്നു ശ്രീജു പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കഴിഞ്ഞ മൂന്നു വര്‍ഷമായി മാസത്തില്‍ രണ്ടുതവണ വീതം മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെന്ന് ശ്രീജു പറഞ്ഞു. സമ്മാനമടിച്ച വിവരം പറയാന്‍ ഭാര്യയെ വിളിച്ചപ്പോള്‍ അവര്‍ക്കും അത് വിശ്വസിക്കാനായില്ലെന്ന് ആറു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളുള്ള ശ്രീജു പറഞ്ഞു.

ബാങ്ക് വായ്പയെടുത്ത് നാട്ടില്‍ വീണ് വാങ്ങാനുള്ള ആലോചനയിലിരിക്കെയാണ് ജാക്ക്‌പോട്ട് അടിച്ചതെന്ന് യുവാവ് വ്യക്തമാക്കി. 11 വര്‍ഷമായി യുഎഇയില്‍ തുടരുന്ന ശ്രീജു തുടര്‍ന്നും ഇവിടെ ജോലി ചെയ്യുമെന്ന് പറഞ്ഞു.

 

Latest News