റിയാദ് - റിയാദിലെ സാമൂഹിക സംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന സത്താര്‍ കായംകുളം (56) നിര്യാതനായി. ആലപ്പുഴ ജില്ലയില്‍ കായംകുളം സ്വദേശി കൊല്ലന്റ്റയ്യ് ത്ത് വീട്ടില്‍ ജലാലുദ്ദീന്‍ ആണ് പിതാവ്. ഭാര്യ: റഹ്മത്ത്, മൂന്ന് മക്കളുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി റിയാദില്‍ തുടക്കം കുറിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണിദ്ദേഹം. റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എന്‍.ആര്.കെ ഫോറത്തിന്റെ വൈസ് ചെയര്‍മാനും പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക യുടെ ചെയര്‍മാനുമായിരുന്നു സത്താര്‍ കായംകുളം. ഒരു മാസം മുമ്പ് പക്ഷാഘാതം ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ റിയാദ് പൊതുസമൂഹത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയായിരുന്നു അന്ത്യം.അല്‍റിയാദ് ഹോള്‍ഡിങ് കമ്പനിയില്‍ 27 വര്‍ഷമായി ജീവനക്കാരനാണ്. ഭാര്യ: റഹ്മത്ത് അബ്ദുല്‍ സത്താര്‍. മക്കള്‍: നജ്മ അബ്ദുല്‍ സത്താര്‍ (ഐടി എഞ്ചിനീയര്‍, ബംഗളുരു), നജ്ല അബ്ദുല്‍ സത്താര്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), നബീല്‍ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരന് അബ്ദുറഷീദ് റിയാദിലുണ്ട്. റിയാദിലെ മലയാളി സമൂഹിക സംസ്കാരിക പ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് സത്താര്‍ കായംകുളം. എംഇഎസ് റിയാദ് ചാപ്റ്റര്‍ സ്കോളര്‍ഷിപ്പ് വിംഗ് കണ്‍വീനര്‍, കായകുളം പ്രവാസി അസോസിയേഷന് (കൃപ) രക്ഷാധികാരി പദവികള്‍ വഹിക്കുന്നു. റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എന്‍.ആര്.കെ ഫോറത്തിന്റെ വൈസ് ചെയര്‍മാനും പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ ചെയര്‍മാനുമായിരുന്നു സത്താര്‍ കായംകുളം.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)