സഹാറന്‍പൂര്‍- ഉത്തര്‍പ്രദേശില്‍ മദ്രസയില്‍ എട്ടു വയസ്സുകാരനെ കെട്ടിയിട്ട് മര്‍ദിച്ച് സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. യു.പിയിലെ സഹാറന്‍പൂരിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. മദ്രസയില്‍ കുട്ടിയെ ബന്ധനസ്ഥനാക്കി ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
മദ്രസയില്‍നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥി സമീപ ഗ്രാമത്തിലെ ഒരു വീട്ടില്‍ അഭയം തേടിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പഠിക്കാന്‍ പിറകിലായതിനെ തുടര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
#सहारनपुर*
— Initiate News (INA NEWS) (@ina24news) November 14, 2023
सहारनपुर के मदरसे में बच्चे के साथ बर्बरता
मदरसे में जंजीर से बांध कर रखा गया मासूम
बच्चे का वीडियो सोशल मीडिया पर वायरल
गंगोह थाना क्षेत्र के बालू गांव का मामला@SaharanpurDm @saharanpurpol @Uppolice @aauplko @UPGovt @CMOfficeUP pic.twitter.com/CtcKq44JYk