Sorry, you need to enable JavaScript to visit this website.

യുക്രെയ്‌ന് 364 മില്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ പാകിസ്താന്‍ വിറ്റെന്ന് ബി. ബി. സി; നിഷേധിച്ച് രാജ്യം 

ഇസ്‌ലാമാബാദ്- സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍ യു. എസ് നിര്‍ദ്ദേശം സ്വീകരിച്ച് യുക്രെയ്‌ന് 364 ദശലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ വില്‍പ്പന നടത്തിയതായി ബി. ബി. സി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ വര്‍ഷം രണ്ട് യു എസ് സ്വകാര്യ കമ്പനികളുമായി പാകിസ്താന്‍ ആയുധ ഇടപാട് നടത്തിയിരുന്നു. ഇതാണ് യുക്രെയ്‌നിലേക്ക് വില്‍പ്പന നടത്തിയത്. 
 
റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ എയര്‍ഫോഴ്‌സ് ബേസായ നൂര്‍ ഖാനില്‍ നിന്ന് സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിലേക്കും പിന്നീട് റൊമാനിയയിലേക്കും ഒരു ബ്രിട്ടീഷ് സൈനിക ചരക്ക് വിമാനം യുക്രെയ്‌ന്  ആയുധങ്ങള്‍ നല്‍കാന്‍ അഞ്ച് തവണ പറന്നുവെന്ന് ബി. ബി. സി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, റൊമാനിയയുടെ അയല്‍രാജ്യമായ യുക്രെയ്ന് ആയുധങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ഇസ്‌ലാമാബാദ് പറുന്നത്. 

അമേരിക്കന്‍ ഫെഡറല്‍ പ്രൊക്യുര്‍മെന്റ് ഡാറ്റാ സിസ്റ്റത്തില്‍ നിന്നുള്ള കരാറിന്റെ വിശദാംശങ്ങള്‍ ഉദ്ധരിച്ച് 155 എംഎം ഷെല്ലുകള്‍ വില്‍ക്കുന്നതിന് പാകിസ്ഥാന്‍ അമേരിക്കന്‍ കമ്പനികളായ 'ഗ്ലോബല്‍ മിലിട്ടറി', 'നോര്‍ത്ത് റോപ്പ് ഗ്രുമാന്‍' എന്നീ രണ്ട് കരാറുകളില്‍ ഒപ്പുവെച്ചതായി ബി. ബി. സി റിപ്പോര്‍ട്ട് പറയുന്നു. യുക്രെയ്‌നിന് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള ഈ കരാറുകള്‍ 2022 ഓഗസ്റ്റ് 17നാണ് ഒപ്പുവച്ചത്. കൂടാതെ 155 എംഎം ഷെല്ലുകള്‍ വാങ്ങുന്നതുമായി പ്രത്യേകമായി ബന്ധപ്പെടുകയും ചെയ്തു. 

പാകിസ്ഥാന്‍ സന്ദര്‍ശിക്കാനെത്തിയ യുക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും റഷ്യയുമായുള്ള സംഘര്‍ഷത്തിനിടെ സൈന്യത്തെ പിന്തുണയ്ക്കാന്‍ പാകിസ്ഥാന്‍ യുക്രെയ്നിന് ആയുധങ്ങള്‍ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. 

ഗ്ലോബല്‍ മിലിട്ടറിക്ക് 232 മില്യണ്‍ ഡോളറിന്റെ കരാര്‍ നല്‍കിയതായും നോര്‍ത്ത്‌റോപ്പ് ഗ്രുമ്മാനുമായി 131 മില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചതായും ബിബിസി ഉര്‍ദു റിപ്പോര്‍ട്ടില്‍ പറുന്നു. ഈ കരാറുകള്‍ 2023 ഒക്ടോബറില്‍ കാലഹരണപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആയുധ കയറ്റുമതി 3,000 ശതമാനം വര്‍ധിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ ഡാറ്റയും കാണിക്കുന്നതായി ബി. ബി. സി ഉര്‍ദു അതിന്റെ അവകാശവാദങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. 2021-22ല്‍ 13 മില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് പാകിസ്ഥാന്‍ കയറ്റുമതി ചെയ്തതെങ്കില്‍ 2022-23ല്‍ ഇത് 415 മില്യണ്‍ ഡോളറിലെത്തി.

Latest News