Sorry, you need to enable JavaScript to visit this website.

വിവാഹിതയായി സുഖമായി കഴിയുന്നുവെന്ന് പെണ്‍കുട്ടി; പീഡനക്കേസില്‍ പ്രതിയുടെ ശിക്ഷ കുറച്ചു

ന്യൂദല്‍ഹി- വിവാഹിതയായി സന്തോഷത്തോടെ കഴിയുന്നുവെന്നും ഇനിയും കേസിനു പിന്നാലെയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ബലാത്സംഗ കേസിലെ പ്രതിയുടെ ശിക്ഷ സുപ്രീം കോടതി ഇളവു ചെയ്തു.
11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയുടെ ശിക്ഷാവിധി കുറച്ചത്. പെണ്‍കുട്ടി നല്‍കിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി.

ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.എസ് നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 പ്രകാരമുള്ള കുറ്റം നിലനിര്‍ത്തിക്കൊണ്ടുതന്നെ ശിക്ഷ കുറച്ചത്.
മധ്യപ്രദേശ് ഖാണ്ഡ്വയിലെ വിചാരണക്കോടതി പ്രതിയെ വെറുതെവിട്ട കേസായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി  ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ ശിക്ഷ ഏഴു വര്‍ഷമാണെങ്കിലും വിവേചനാധികാരം കോടതിയില്‍ നിക്ഷിപ്തമാണെന്നും ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ വിധിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
പെണ്‍കുട്ടിയുടെ വാദം അഭിഭാഷകന്‍ മുഖേനയാണ് കോടതിയെ ബോധിപ്പിച്ചത്. താന്‍ വിവാഹിതയും സന്തുഷ്ടയുമാണെന്നും കേസില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നുമാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്.പ്രതി ഇതിനകം അഞ്ച് വര്‍ഷത്തിലേറെ തടവ് അനുഭവിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നിലവിലെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ാം വകുപ്പ് പ്രകാരമുള്ള ശിക്ഷ ഞങ്ങള്‍ നിലനിര്‍ത്തുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നിരുന്നാലും, ഇതിനകം അനുഭവിച്ച ശിക്ഷ നീതി ലഭ്യമാക്കാന്‍ പര്യാപ്തമാകുമെന്നും ജഡ്ജിമാര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ ദാരിദ്ര്യം മുതലെടുത്ത് ചൂഷണം ചെയ്തുവെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ രക്ഷാധികാരിയായിരുന്നു പ്രതി. അവളെ പഠിപ്പിക്കാനും വളര്‍ത്താനും പ്രതിയുടെ ഭാര്യ ഏറ്റെടുത്തതായിരുന്ു. വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ വിദ്യാഭ്യാസത്തിനായി ഭാര്യ അഭയം നല്‍കിയ പെണ്‍കുട്ടിയെ പ്രതി  ചൂഷണം ചെയ്യുകയായിരുന്നു. അവള്‍ക്കുണ്ടായിരുന്ന വിശ്വാസമാണ് അയാള്‍ ലംഘിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
1996 ഒക്‌ടോബര്‍ 22 ന് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ പ്രതിയും ഭാര്യയും ചേര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് 10,000 രൂപ വാഗ്ദാനം ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ 1996 ഒക്ടോബര്‍ 22 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

Latest News