ടെല്‍ അവീവ്- ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രായിലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്രായിലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇന്ധനം തീര്‍ന്ന അല്‍ഷിഫ ആശുപത്രി ശനിയാഴ്ചയോടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായില്‍ 300 ലിറ്റര്‍ ഇന്ധനം വാഗ്ദാനം ചെയ്തത്.
ഇസ്രായില്‍ സൈന്യം ആശുപത്രികള്‍ ലക്ഷ്യമിടുന്നത് ചികിത്സിക്ക് ബുദ്ധിമുട്ടാണെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചിരുന്നു. അതേസമയം, ആശുപത്രികള്‍ക്കുള്ളില്‍ നിന്നാണ് ഹമാസ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ഇസ്രായില്‍ തുടര്‍ന്നു. സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ചാണ് ഹമാസ് ആശുപത്രികളില്‍ ഒളിച്ചിരിക്കുന്നതെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.
ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിനും ഇന്‍കുബേറ്ററുകള്‍ക്കും ആവശ്യമായ ഇന്ധനം നല്‍കാമെന്ന് തങ്ങള്‍ വാഗ്ദാനം ചെയ്തതായും എന്നാല്‍ അവര്‍ അത് നിരസിച്ചുവെന്നും നെതന്യാഹു പറഞ്ഞു.