Sorry, you need to enable JavaScript to visit this website.

ഗോവയില്‍ ദേവാലയത്തിന്റെ പേരിലും സെക്‌സ് റാക്കറ്റ്

ഗോവയിലെ സെക്‌സ് ടൂറിസം പുതിയ കാര്യമല്ല. പനജിയില്‍ ചെന്നിറങ്ങിയ ഓരോ സഞ്ചാരിയേയും ചുറ്റിപ്പറ്റി ബൈക്കുകാര്‍ എത്തി ഒപ്പം കൂട്ടി ലക്ഷ്യസ്ഥാനത്തെത്തിക്കും. ഏത് പാര്‍ട്ടി ഭരിച്ചാലും ഇതില്‍ ഒരു മാറ്റവുമില്ല. ഇപ്പോഴിതാ ഗോവയിലെ ക്രിസ്തീയ ദേവാലയത്തിന്റെ പേരില്‍ സെക്‌സ് റാക്കറ്റ് നടത്തുന്നതാണ് വിവാദമായത്. സ്ത്രീകളുടെ സംഘടന പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്. ബസിലിക്ക ഓഫ് ബോം ജീസസ് എന്നപേരിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതെന്ന് സംഘടന നല്‍കിയ പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള പരാതി ബൈലാന്‍കൊ ഇക്വേട്ട് എന്ന സംഘടന കഴിഞ്ഞ ദിവസം മര്‍ഗാവോ പോലീസ് സ്‌റ്റേഷനില്‍ നല്‍കി. ഗോവ സംസ്ഥാനത്തെ ഒന്നടങ്കവും ഗോവന്‍ സ്ത്രീകളേയും അപമാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പേരിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം നടത്തിവരുന്നതെന്ന് പരാതി നല്‍കിയ സംഘടനയുടെ നേതാവ് വിയേഗാസ് വ്യക്തമാക്കി. കോളേജ് വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ സഹിതം ഉള്ളടക്കം ചെയ്താണ് റാക്കറ്റിന്റെ പ്രവര്‍ത്തനം. ഗോവയിലെ സ്ത്രീകളെ ഈ വെബ്‌സൈറ്റിലൂടെ പെണ്‍വാണിഭത്തിലേക്ക് സ്വാഗതം ചെയ്യുന്നുതായി പരാതിക്കാര്‍ വ്യക്തമാക്കുന്നു. പെണ്‍വാണിഭത്തിനായി നൂറ്റാണ്ടുകള്‍ പഴക്കുമുള്ള ക്രിസ്തീയ ദേവാലയത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം.
 

Latest News