മറ്റൊരു ഭാഷക്കാരനുമായി ഫോണ്‍ചെയ്യാം, ഈസിയായി... തര്‍ജമ ഫോണ്‍ തന്നെ ചെയ്‌തോളും

മറ്റൊരു ഭാഷക്കാരനുമായി ഫോണിലൂടെ സംസാരിക്കുമ്പോള്‍ സംസാരം തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുമായി സാംസങ്. ഈ എഐ ഫീച്ചര്‍, ഫോണ്‍ കോളുകള്‍ക്കിടയില്‍ ഓഡിയോയുടെയും ടെക്സ്റ്റിന്റെയും തത്സമയ വിവര്‍ത്തനങ്ങള്‍ നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
സ്മാര്‍ട്ട്‌ഫോണുകളിലെ ടെക്‌നോളജിയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. സമഗ്ര എഐ സംവിധാനം എന്ന് വിശേഷണവുമായി 'ഗാലക്‌സി എഐ' 2024 ജനുവരിയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടുതല്‍ മികച്ചതാക്കുന്ന എഐ ഫീച്ചറുകളാണ് ഗാലക്‌സി എഐയുടെ സവിശേഷത. എന്തൊക്കെ ഫീച്ചറുകളാണ് ഇത്തരത്തില്‍ വരാനിരിക്കുന്നത് എന്നതിന്റെ മുഴുവന്‍ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചില ഫീച്ചറുകളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. അതില്‍ ഒന്നാണ് എഐ ലൈവ് ട്രാന്‍സ്ലേറ്റ് കോള്‍'. അധികം വൈകാതെ ഈ എഐ ഫീച്ചര്‍ സാംസങ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News