പ്രശസ്ത ട്രാവൽ ഏജൻസി ശൃംഖലയായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സൗദിയിലെ 19 ാമത് ശാഖ മക്കയിൽ പ്രവർത്തനം ആരംഭിച്ചു.
മക്കയിലെ റുസൈഫ ഡിസ്ട്രിക്ടിൽ, പ്രിൻസ് നാസർ ബിൻ മസൂദ് റോഡിൽ, നഖീൽ പ്ലാസയിലാണ് ഓഫീസ്. ഡയറക്ടർ ആഷിയ അബ്ദുൽ നാസർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജിദ്ദയിലെയും മക്കയിലെയും എയർലൈൻ, ഹോട്ടൽ, ഹജ്, ഉംറ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ, അക്ബർ ട്രാവൽസ് സൗദി ജനറൽ മാനേജർ അസ്ഹർ ഖുറേഷി, ഗ്ലോബൽ സെയിൽസ് ഹെഡ് ഷാഹിദ് ഖാൻ, ഹജ് & ഉംറ ഓപറേഷൻ ഹെഡ് മുഹമ്മദ് മുസ്തഫ, വെസ്‌റ്റേൺ റീജിയൻ മാനേജർ മുഹമ്മദ് സഈദ്, അക്ബർ ട്രാവൽസ് സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു. അക്ബർ ട്രാവൽസിന് ജിദ്ദ, റിയാദ്, ദമാം, മദീന, തബൂക്ക്, ഹായിൽ, ഖസീം തുടങ്ങി സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകളുണ്ട്.