500 പ്രവാസി കുടുംബങ്ങളെയെങ്കിലും സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച ഗ്രീൻ ഷോർ കമ്പനിയുടെ രണ്ടാമത് ശാഖ സ്‌മൈലി ഡ്രൈ മലപ്പുറം കൊണ്ടോട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ജിദ്ദയിലെ ജൂനിയർ ഫുട്‌ബോൾ രംഗത്ത് സജീവമായിരുന്ന ഗ്രീൻ ഷോർ ടീൻസിൽ നിന്നുമാണ് ഗ്രീൻ ഷോർ എന്ന പേരിൽ ഒരു കമ്പനി നാട്ടിൽ രൂപീകരിക്കുകയും അതിന്റെ കീഴിൽ ഒരു പ്രവാസി പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തിട്ടുള്ളതെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.
നാട്ടിലെത്തുന്ന പ്രവാസികൾ ജീവിത മാർഗം പലതും തേടുമ്പോൾ പലസ്ഥലങ്ങളിലും വഞ്ചിക്കപ്പെടുന്നു എന്നുള്ള യാഥാർത്ഥ്യ ം മനസ്സിലാക്കി അതിൽ നിന്നു വ്യത്യസ്തമായി ഒറ്റ മുതൽമുടക്കിൽ ജോലി കൂടി പ്രദാനം ചെയ്യുന്ന പദ്ധതിയണിത്. കേരളത്തിൽ തുടങ്ങിയ പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു.
മുബശിറലി ജമലുല്ലൈലി തങ്ങൾ, ടിവി ഇബ്രാഹിം എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്‌സൺ ഫാത്തിമ സുഹറ എന്നിവർ സംയുക്തമായാണ് സ്‌മൈലി ഡ്രൈ ഉദ്ഘാടനം ചെയ്തത്. നൂറു ബ്രാഞ്ചുകൾ കേരളത്തിൽ തുടങ്ങുകയാണ് ആദ്യ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ ഇസ്മായിൽ നീറാട്, ഡയറക്ടർമാരായ സമദ് ഫറോക്ക്, അബ്ദുറഹ്മാൻ ഫറോക്ക് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇസ്മായിൽ നീറാടുമായി ബന്ധപ്പെടാം. 0503750787, വാട്‌സാപ് 0091 7736289069.