Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഎസ്എന്‍എലിന്റെ കിടിലന്‍ ഓഫര്‍  

ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സുവര്‍ണ കാലം. മത്സരം മുറുകിയതോടെ തുഛമായ നിരക്കിലാണ് ജിബി വാരിക്കോരി നല്‍കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം ഓഫര്‍ ഛോട്ടാ പാക്ക് അവതരിപ്പിച്ച് പൊതു മേഖലാ സ്ഥാപനമായ ബിഎസ്എന്‍എലും.  9 രൂപയുടെയും 29 രൂപയുടെയും രണ്ട് പ്ലാനുകളാണ് സ്വതാന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 മുതല്‍ ഓഫര്‍ ലഭ്യമാകും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും, 100 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവയാണ് 9 രൂപ ഫ്രീഡം ഓഫറില്‍ ലഭ്യമാക്കുന്നത്. ഒരു ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. ആഗസ്റ്റ് 10 മുതല്‍ 25 വരെയാണ് ഓഫറിന്റെ കാലാവധി. 29 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 2 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ 7 ദിവസത്തേക്ക് ലഭിക്കും. ഒരു ദിവസം 1 ജി ബി ഡാറ്റയേ ഉപയോഗിക്കാന്‍ സാധിക്കൂ. 

Latest News